ക്യൂബെക്ക് ഹൈസ്കൂളുകളിൽ ഉയർന്ന സാന്ദ്രതയുള്ള ക്യാനബീസ് വേപ്പിംഗ് ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നു; മുന്നറിയിപ്പ് നൽകി വിദഗ്ധർ

By: 600007 On: May 9, 2022, 9:45 PM

 

ഓൺലൈനിൽ ലഭ്യമായ പുതിയതും ഉയർന്ന സാന്ദ്രതയുള്ള ക്യാനബീസ് വേപ്പിംഗ് ഉല്പന്നം ക്യുബെക്ക് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഉപയോഗം വർദ്ധിക്കുന്നതായി കണ്ടെത്തിയെത്തിനെ തുടർന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി മയക്കുമരുന്ന് ആസക്തി വിദഗ്ധർ. 'വാക്സ് പെൻ' എന്നറിയപ്പെടുന്ന വേപ്പിംഗ് സിലിണ്ടറിൽ ക്യാനബീസിലെ പ്രധാന സൈക്കോ ആക്റ്റീവ് ഘടകമായ ടിഎച്ച്സിയുടെ (THC) ഉയർന്ന സാന്ദ്രത കണ്ടെത്തിയിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. 

ഉയർന്ന സാന്ദ്രതയിൽ ടിഎച്ച്സി ശ്വസിക്കുന്നത് ബോധം നഷ്ടപ്പെടൽ, തലകറക്കം, ഛർദ്ദി എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ. പെട്ടെന്നുള്ള ശാരീരിക പ്രതികരണങ്ങൾക്കൊപ്പം, വിദ്യാർത്ഥിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

ക്യാനബീസ് വേപ്പിംഗ് ഉല്പന്നങ്ങൾ കൗമാരക്കാരെ ആകർഷിക്കുന്നതായി പല പേരിലും വ്യത്യസ്ത രുചികളിലും ആണ് ലഭ്യമാകുന്നത്. ഇവയ്ക്ക് ക്യാനബീസിന്റെ മണം കുറവാണെന്നാണ് റിപ്പോർട്ടുകൾ.  

ക്യൂബെക്കിൽ ക്യാനബിസ് സ്ലിം ഉപകരണങ്ങൾ നിയമവിരുദ്ധമാണെങ്കിലും, കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടെന്ന് രേഖപ്പെടുത്തിയാൽ ഓൺലൈനായി ഈ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ വാങ്ങാനാകും. മുൻ കരുതലായി, കൗമാരക്കാർ വാങ്ങുന്ന ഓൺലൈൻ ഉൽപ്പന്നങ്ങളിൽ ശ്രദ്ധ വയ്ക്കുന്നത് നല്ലതാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.