മദ്യപിച്ച് വാഹനത്തിൽ ഉറങ്ങി; ഒന്റാരിയോയിൽ ഡ്രൈവർക്കെതിരെ കേസെടുത്തു 

By: 600007 On: May 9, 2022, 8:59 PM

മെയ് 8 ന് ഒന്റാരിയോ സഡ്‌ബറിയിലെ ഹൈവേ 17-ൽ പാർക്ക് ചെയ്‌തിരുന്ന പിക്കപ്പ് ട്രക്കിൽ രണ്ട് പേർ മദ്യപിച്ച് ഉറങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഡ്രൈവർക്കെതിരെ കേസെടുത്തു. മെയ് 8-ന് പുലർച്ചെയാണ് സംഭവത്തിനാസ്പദമായ പരാതി പൊലീസിന് ലഭിച്ചത്. അന്വേഷണത്തിൽ പാർക്ക് ചെയ്‌ത വാഹനത്തിൽ രണ്ട് പേർ ഉറങ്ങുന്നതായും വാഹനത്തിനുള്ളിൽ നിന്ന് തുറന്ന മദ്യകുപ്പി കണ്ടെടുത്തുകയും ഇവരെ അറസ്റ്റ് ചെയ്തതായും ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് തിങ്കളാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. 
 
കൂടുതൽ പരിശോധനയ്ക്കായി ഡ്രൈവറെ ഗ്രേറ്റർ സഡ്ബറി പോലീസ് സർവീസിലേക്ക് കൊണ്ടു പോകുകയും 27 കാരനായ ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും വാഹനത്തിൽ തുറന്ന മദ്യം കുപ്പി വെച്ച് വാഹനമോടിച്ചതിനും കേസെടുത്തു. സഡ്‌ബറിയിലെ ഒന്റാരിയോ കോർട്ട് ഓഫ് ജസ്റ്റിസിൽ ജൂൺ 15-ന് ഹാജരാകാനുള്ള നോട്ടീസ് നൽകി പിന്നീട് ഇവരെ വിട്ടയച്ചു.

ഡ്രൈവർക്ക് 90 ദിവസത്തെ അഡ്മിനിസ്ട്രേറ്റീവ് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ നൽകുകയും വാഹനം ഏഴ് ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തു.