പി പി ചെറിയാൻ, ഡാളസ്.
വാഷിങ്ടൻ ഡിസി : മദേഴ്‌സ് ഡേയുടെ സിംഹഭാഗവും, യുക്രെയ്‌നിൽ അപ്രതീക്ഷിത സന്ദർശനത്തിനായി അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡൻ മാറ്റി വച്ചു.
10 ആഴ്ചയിലധികമായി റഷ്യൻ അധിനിവേശം തുടരുന്ന രാജ്യത്തു ജിൽ ബൈഡൻ നടത്തിയ സന്ദർശനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. യുക്രെയ്ൻ സൗത്ത് വെസ്റ്റേൺ കോർണറിലുള്ള ചെറിയ നഗരമായ യൂസ്ഹോർഡ്(UZHHOROD) സ്‌കൂൾ താൽക്കാലിക അഭയകേന്ദ്രമാക്കി മാറ്റിയ സ്ഥലത്തു വച്ചായിരുന്നു യുക്രെയ്ൻ പ്രഥമ വനിത ഒലിന സെലൻസ്ക്കിയുമായി ജിൽ ബൈഡൻ കൂടിക്കാഴ്ച നടത്തിയത്.
ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും യുദ്ധത്തിന്റെ പേരിൽ റഷ്യൻ ഭരണകൂടം നടത്തുന്ന ഭീകരതയുടെ ദുരന്ത ഫലങ്ങൾ അനുഭവിക്കുന്ന യുക്രെയ്ൻ ജനതയോടൊപ്പം അമേരിക്കൻ ജനത ഉണ്ടായിരിക്കുമെന്നും ജിൽ ബൈഡൻ ഒലീനക്ക് ഉറപ്പു നൽകി. റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ പൊതുരംഗത്തു പ്രത്യക്ഷപ്പെടാതിരുന്ന ഒലിനാ ആദ്യമായാണു ജിൽ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നതിനു പരസ്യമായി രംഗത്തെത്തിയത്.
ആദ്യമായി അമേരിക്ക നൽകുന്ന പിന്തുണക്കു പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി പരിഭാഷകൻ മൂലം ജിൽ ബൈഡനെ ഒലിന അറിയിച്ചു. ഒരു മണിക്കൂർ നീണ്ടു നിന്ന സ്വകാര്യ സംഭാഷണത്തിൽ യുക്രെയ്ൻ ജനത പ്രതിദിനം നേരിടുന്ന പ്രതിസന്ധികളെ കുറിച്ചു ജിൽ ബൈഡനെ ബോധ്യപ്പെടുത്തി.
യുദ്ധം ആരംഭിക്കുന്നതിനു മുൻപു 100 കണക്കിനു വിദ്യാർഥികൾ പഠിച്ചിരുന്ന സ്കൂൾ ഇന്ന് അഭയാർഥികളുടെ അഭയ അഭയ കേന്ദ്രമായി മാറിയിരിക്കുന്നതായും ഒലിന അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ 2008 ൽ ലോറാ ബുഷ് അപ്രതിക്ഷ സന്ദർശനം നടത്തിയതിനു ശേഷം ആദ്യമായാണ് അമേരിക്കൻ പ്രഥമ ലേഡി ജിൽ ബൈഡൻ വാർ സോണിൽ സന്ദർശനം നടത്തുന്നത്.