ശ്രീലങ്കയില്‍ തെരുവുയുദ്ധം: ഭരണ കക്ഷി എംപി കൊല്ലപ്പെട്ടു 

By: 600002 On: May 9, 2022, 2:58 PM


പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിക്ക് പിന്നാലെ കൊളംബോയില്‍ സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷവും തമ്മില്‍ തെരുവ് യുദ്ധം. സംഘര്‍ഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ 40 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റാലി നടത്തിയിരുന്നു. തൊഴില്‍ ഇടങ്ങളില്‍ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയര്‍ത്തി. പൊതു ഗതാഗത സര്‍വീസുകളും തടസപ്പെട്ടു. വിദ്യാത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് അക്രമാസക്തമായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചിരുന്നു. പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ ആവശ്യത്തെ തുടര്‍ന്നാണ് മഹിന്ദ രജപക്സെ ഒടുവില്‍ രാജിക്ക് വഴങ്ങിയത്.