ഗ്യാസിന് ഈയാഴ്ച അഞ്ച് സെന്റും അടുത്തയാഴ്ച അഞ്ച് സെന്റും ഉയരുമെന്ന് നിരീക്ഷകര്‍ 

By: 600002 On: May 9, 2022, 2:50 PM


ഉക്രെയ്നിനെതിരായ ആക്രമണം ശക്തമാക്കാനോ തിങ്കളാഴ്ച സമ്പൂര്‍ണ യുദ്ധം പ്രഖ്യാപിക്കാനോ റഷ്യ തീരുമാനിച്ചാല്‍ കാനഡയിലുടനീളം ഗ്യാസ് വില അഞ്ച് സെന്റ് കൂടി ഉയരുമെന്ന് പ്രമുഖ എനര്‍ജി പ്രൈസ് എക്‌സ്‌പേര്‍ട്ടും കനേഡിയന്‍സ് ഫോര്‍ അഫോര്‍ഡബിള്‍ എനര്‍ജി പ്രസിഡന്റുമായ ഡാന്‍ മക്ടീഗ്.  ഉക്രെയ്നില്‍ സ്ഥിതി കൂടുതല്‍ വഷളായാല്‍ അടുത്ത ആഴ്ചയും ഗ്യാസ് വില ലിറ്ററിന് അഞ്ച് സെന്റ് അധികമായി ഉയരുമെന്ന് മക്ടീഗ് പറയുന്നു. വരാനിരിക്കുന്ന സമ്മര്‍ സീസണും വില ഉയരാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

കാനഡയില്‍ ഗ്യാസിന്റെ ശരാശരി വില ലിറ്ററിന് 1.97 ഡോളറിലേക്ക് കുതിക്കുകയാണ്. ബീസിയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായത്, ലിറ്ററിന് ശരാശരി  2.06 ഡോളര്‍. വാന്‍കുവറില്‍ ലിറ്ററിന് 2.22 ഡോളര്‍, വിക്ടോറിയയില്‍ ലിറ്ററിന് 2.17 ഡോളര്‍, മോണ്‍ട്രിയലില്‍ ലിറ്ററിന് 2.07 ഡോളര്‍ എന്നിങ്ങനെയാണ് ഇന്ധന വില ഉയരാന്‍ പോകുന്നത്. 

സമ്മര്‍ സീസണില്‍ കൂടുതല്‍ ആളുകള്‍ വാഹനവുമായി നിരത്തിലിറങ്ങുകയും കൂടുതല്‍ യാത്രകള്‍ ചെയ്യുകയും ചെയ്യുന്നതിനാല്‍ ഇന്ധന വില വീണ്ടും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.