ഒടുവില്‍ കാല്‍ഗരിക്കാര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്തയെത്തി. കാല്‍ഗരിയില്‍ നിന്നും റോമിലേക്ക് ഇനി നേരിട്ട് യാത്ര ചെയ്യാം. വെസ്റ്റ് ജെറ്റ് എയര്‍ലൈന്‍ റോമിലേക്ക് നേരിട്ട് സര്‍വീസുകള്‍ ആരംഭിച്ചു. മൂന്ന് വര്‍ഷമായി പ്രവര്‍ത്തനമാരംഭിക്കാനുള്ള പദ്ധതിയിലായിരുന്നു. 2020 മെയ് മാസം ഉദ്ഘാടന ഫ്‌ളൈറ്റ് പറക്കാനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് പാന്‍ഡമിക്ക് ആരംഭിച്ചതോടുകൂടി പദ്ധതി മാറ്റി വെക്കുകയായിരുന്നു.
റോമിലേക്ക് വാരാന്ത്യത്തില്‍ രണ്ട് സര്‍വീസുകളാണ് നടത്തുന്നത്. ഈ രണ്ട് ഫ്‌ളൈറ്റിലേക്കുമുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി എയര്‍ലൈന്‍ കമ്പനി അറിയിച്ചു. കോവിഡിനു ശേഷം കാല്‍ഗരിയിലുള്ളവര്‍ സാധാരണ ജീവിതത്തിലേക്ക് കടന്നുവരുന്നതിന്റെ സൂചനയാണിതെന്ന് കമ്പനി പറയുന്നു.
റോമിലേക്ക് നേരിട്ട് സര്‍വീസുകള്‍ ആരംഭിക്കുന്നത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കാല്‍ഗരിയിലെ ബിസിനസ് കൂടുതല്‍ ആകര്‍ഷകമാക്കുകയും വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് എയര്‍ലൈന്‍ കമ്പനി വക്താവ് പറഞ്ഞു.