വെസ്റ്റ് കെലോനയില്‍ പോലീസ് എസ്‌യുവില്‍ ഇടിച്ച് റസ്റ്റോറന്റിലേക്ക് വാഹനം ഇടിച്ചു കയറി

By: 600002 On: May 9, 2022, 1:34 PM

 

വെസ്റ്റ് കെലോനയില്‍ സ്‌റ്റോപ്പ് സൈനിൽ നിർത്താതെ  പോലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് റസ്റ്റോറന്റിലേക്ക്  ഇടിച്ചു കയറ്റിയ മുപ്പത് വയസ്സുള്ള ഡുറങ്കോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് സംഭവം നടന്നത്. 

ഹോസ്‌കിന്‍സ് റോഡിന് സമീപമുള്ള മെയിന്‍ സ്ട്രീറ്റില്‍ ഡോഡ്ജ് ഡുറങ്കോ ഓടിച്ച ഡ്രൈവര്‍ സ്‌റ്റോപ്പ് സൈനില്‍ നിര്‍ത്താതെ ആര്‍സിഎംപിയുടെ ഷെവി താഹോ ഇടിച്ചുതെറിപ്പിക്കുകയും സബ്‌വേ റെസ്റ്റോറന്റിന്റെ മുന്‍വശത്തെ പ്രവേശന കവാടം ഇടിച്ച് അകത്തേക്ക് കയറുകയും ചെയ്തു. പോലീസ് എസ്‌യുവിക്കും റസ്‌റ്റോറന്റിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.   

മദ്യലഹരിയിൽ വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് ചാർജ് ചെയ്യുകയും പിന്നീട് കോടതിയിൽ ഹാജരാക്കുന്നതിനായി വിട്ടയച്ചു. അന്വേഷണം തുടരുകയാണെന്നും പിന്നീട് ക്രിമിനല്‍ കുറ്റം ചുമത്തിയേക്കുമെന്ന് പോലീസ് പറഞ്ഞു.