ഏപ്രില്‍ മാസത്തില്‍ 15,300 തൊഴിലവസരങ്ങള്‍ വര്‍ധിച്ചതോടെ കാനഡയില്‍ തൊഴിലില്ലായ്മാ നിരക്ക് റെക്കോര്‍ഡ് താഴ്ചയിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. കാനഡയില്‍ 5.3 ശതമാനം തൊഴിലില്ലായ്മാ നിരക്കാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലില്‍ 5.2 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ പ്രൊഫഷണല്‍, സയന്റിഫിക്, ടെക്‌നിക്കല്‍ സേവന മേഖലകളില്‍ 15,000 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. പൊതുഭരണ വിഭാഗം 17,000 ത്തോളം തൊഴിലുകളാണ് നേടിയെടുത്തത്. ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ കാനഡയില്‍ ഏറ്റവും താഴ്ന്ന നിലയിലാണ് തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
ലേബര്‍ മാര്‍ക്കറ്റില്‍ സമീപ മാസങ്ങളില്‍ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡുകളും പാര്‍ട്ട്-ടൈം ജോലിയിലുള്ള തൊഴിലാളികളുടെ ഇടിവും ഫുള്‍-ടൈം ജോലിക്ക് തൊഴിലാളികള്‍ നല്‍കുന്ന മുന്‍ഗണനയും തൊഴിലില്ലായ്മാ നിരക്ക് കുറയാന്‍ കാരണമായി. ഇന്‍വോള്യന്ററി പാര്‍ട്ട്-ടൈം തൊഴില്‍ നിരക്ക് ഏപ്രിലില്‍ 15.7 ശതമാനമായ ഏറ്റവും താഴ്ന്ന നിലയില്‍ റെക്കോര്‍ഡിട്ടു. മാര്‍ച്ചിലെ 3.4 ശതമാനം വാര്‍ഷിക നേട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലില്‍ ശരാശരി മണിക്കൂര്‍ വേതനം വര്‍ഷം തോറും 3.3 ശതമാനം ഉയര്‍ന്നു.
കഴിഞ്ഞ മാസം പ്രവിശ്യകളില്‍ രേഖപ്പെടുത്തിയ തൊഴിലില്ലായ്മാ നിരക്ക് ( ബ്രാക്കറ്റില്‍ മുന്‍മാസത്തെ നിരക്ക്)
. Newfoundland and Labrador 10.8 per cent (12.9)
. Prince Edward Island 8.1 per cent (8.1)
. Nova Scotia 6.0 per cent (6.5)
. New Brunswick 7.0 per cent (7.7)
. Quebec 3.9 per cent (4.1)
. Ontario 5.4 per cent (5.3)
. Manitoba 5.0 per cent (5.3)
. Saskatchewan 5.5 per cent (5.0)
. Alberta 5.9 per cent (6.5)
. British Columbia 5.4 per cent (5.1)