ആല്‍ബെര്‍ട്ടയിലെ ന്യൂവെല്‍കൗണ്ടിയിലെ ഒരു വീട്ടില്‍ യുവതിയെയും എട്ട്മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തി. ഇത് സംബന്ധിച്ച് ബ്രൂക്ക്‌സ് ആര്‍സിഎംപി അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് പോലീസിന് മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്. ഒരാള്‍ വീട്ടിലെത്തി തന്റെ മകളുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടതായി പോലീസിനെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് അന്വേഷണത്തെ സഹായിക്കുന്നതായിനായി പ്രധാന ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍മാരുമായി ബന്ധപ്പെട്ടു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ വീടിനു കുറച്ചകലെയായി പുരുഷന്റെ മൃതദേഹവും ലഭിച്ചുവെന്ന് പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മരണപ്പെട്ട പുരുഷന്‍ യുവതിയുടെ സഹോദരനാണെന്നാണ് കരുതുന്നത്, ഇയാള്‍ സ്വയം വരുത്തിയ മുറിവുകള്‍ മൂലമാണ് മരിച്ചതെന്നും പോലീസ് പറയുന്നു.
മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം ചൊവ്വാഴ്ച നടത്തും. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.