ഫാർമസേവ് ഐ ഡ്രോപ്പുകൾക്ക് റീകോൾ നോട്ടീസ് നൽകി ഹെൽത്ത് കാനഡ

By: 600004 On: May 8, 2022, 8:59 PM

ചില ഐ ഡ്രോപ്പ് ബോട്ടിലുകളിൽ ലേബലിൽ ലിസ്റ്റുചെയ്തിട്ടില്ലാത്ത ചേരുവകൾ അടങ്ങിയിട്ടുള്ളതായി  കണ്ടെത്തിയതിനെതുടർന്ന് ഫാർമസേവ് അഡ്വാൻസ്ഡ് റിലീഫ് ഐ ഡ്രോപ്പിന്റെയും കോംപ്ലിമെന്റ്സ് അഡ്വാൻസ്ഡ് റിലീഫ് ഐ ഡ്രോപ്പിന്റെയും ഒരു ലോട്ടിന് റീകോൾ നോട്ടീസ് നൽകി ഹെൽത്ത് കാനഡ. ഫാർമസേവ് ഐ ഡ്രോപ്പിനെക്കുറിച്ച് പരാതി ലഭിച്ചതിന് ശേഷമാണ് നടപടിയെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. 

റീ കോൾ നൽകിയിട്ടുള്ള ഉൽപ്പന്നങ്ങളിൽ അപ്രഖ്യാപിത നാഫാസോലിൻ എച്ച്സിഐ (Naphazoline HCl) അല്ലെങ്കിൽ ഗ്ലിസറിൻ അടങ്ങിയിരിക്കാമെന്നും ഇവ അലർജി ഉണ്ടാകുവാൻ സാധ്യതയുള്ളതായി ഹെൽത്ത് കാനഡ അറിയിച്ചു. ആറു വയസ്സും അതിൽ കൂടുതലുമുള്ള കുട്ടികൾക്കും  മുതിർന്നവർക്കും വിവിധ കാരണങ്ങളാൽ കണ്ണിലുണ്ടാവുന്ന റെഡ്നെസ്സിനു താൽകാലിക ആശ്വാസത്തിനായി ഉപയോഗിക്കുവാൻ നിർദ്ദേശിച്ചിട്ടുള്ളതാണ് ടെവ കാനഡ ലിമിറ്റഡ് വിതരണം ചെയ്യുന്ന ഐ ഡ്രോപ്പുകൾ.  

റീ കോൾ നൽകിയിട്ടുള്ള ഫാർമസേവ്, കോംപ്ലിമെന്റ് ഐ ഡ്രോപ്പുകളിൽ ഒന്നുകിൽ ലോട്ട് നമ്പർ AR21C03 അല്ലെങ്കിൽ RL21D01 എന്ന് ലേബൽ ചെയ്തിട്ടുണ്ടാവും.