മാർച്ച്, ഏപ്രിൽ മാസങ്ങളിലായി കനേഡിയൻ പാസ്സ്പോർട്ടിനായി അപേക്ഷിച്ചത് 500,000 പേർ

By: 600007 On: May 8, 2022, 6:47 AM

കോവിഡ് മൂലമുള്ള യാത്ര നിയന്ത്രണങ്ങൾ നീക്കിയതോടെ അന്താരാഷ്ട്ര യാത്രകൾക്കായി നിരവധി പേർ  തയ്യാറെടുക്കുന്നതിനാൽ, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 500,000 കാനഡ പാസ്‌പോർട്ട് അപേക്ഷകളാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ.

2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ പാൻഡെമിക്കിന്റെ ആദ്യ വർഷം 363,000 പാസ്‌പോർട്ടുകൾ മാത്രമാണ് ഗവണ്മെന്റ് നൽകിയത്. 2021 സെപ്റ്റംബർ മുതൽ 2022 മാർച്ച് വരെ 960,000 ഉൾപ്പെടെ 12 മാസങ്ങളിൽ 1.27 ദശലക്ഷം പാസ്‌പോർട്ടുകൾ ഇഷ്യൂ ചെയ്‌തു.

വർദ്ധിച്ച ആവശ്യം കണക്കിലെടുത്ത് പാസ്‌പോർട്ട് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിന് 500-ഓളം പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് കാനഡ അറിയിച്ചു.
 
അപേക്ഷകരുടെ എണ്ണം പെട്ടന്ന് വർദ്ധിച്ചതിനാൽ പാസ്സ്‌പോർട്ട് ലഭിക്കുവാൻ കാലതാമസം നേരിടുന്നുണ്ട്.പാസ്സ്‌പോർട്ട് ഓഫീസുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.  കനേഡിയൻ പാസ്സ്പോർട്ടിന് എങ്ങനെ അപേക്ഷിക്കണമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.canada.ca/en/immigration-refugees-citizenship/services/canadian-passports/new-adult-passport/apply-how.html  എന്ന ലിങ്കിൽ ലഭ്യമാണ്