കുവൈറ്റിലെ കെ..എം.ആർ.എം - അഹമ്മദി ഏരിയാ യൂണിറ്റ് പിക്നിക് നടത്തി

By: 600045 On: May 7, 2022, 6:04 PM

കബദ് : കെ.എം.ആർ എം അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ പിക്നിക് -2022 മെയ്‌ 5 - 6 തിയതികളിൽ കബദിൽ നടത്തപ്പെട്ടു. കെ.എം ആർ.എം ആത്മീയ ഉപദേഷ്ടാവ് ബഹു. ജോൺ തുണ്ടിയത് അച്ചന്റെ പ്രാർത്ഥനയോട് കൂടി ആരംഭിച്ചു. തുടർന്ന് സംഗീതസന്ധ്യ, കുട്ടികളുടെ ഡാൻസ്,കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധതരം മത്സരങ്ങൾ നടത്തി.വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. നീണ്ട വർഷങ്ങൾക്കു ശേഷം നടത്തിയ ഈ പിക്നികിന് 100 ന് മുകളിൽ അംഗങ്ങൾ പങ്കെടുത്തു,എല്ലാവർക്കും പുതിയ അനുഭവമായി.തുടർന്ന് പ്രാർത്ഥനയോടുകൂടി ഈ വർഷത്തെ പിക്നിക് സമാപിച്ചു.