വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ജീൻ പിയറി മേയ് 13ന് ചാർജെടുക്കും

By: 600084 On: May 7, 2022, 5:02 PM

പി പി ചെറിയാൻ, ഡാളസ്.

വാഷിങ്ടൻ ഡി സി : ബൈഡന്റെ പ്രസ് സെക്രട്ടറി ജെൻ സാക്കി സ്ഥാനം ഒഴിയുന്നു. പുതിയ പ്രസ് സെക്രട്ടറിയായി ജീൻ പിയറി മേയ് 13 ന് സ്ഥാനമേൽക്കും. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടായത്. സ്ഥാനം ഒഴിയുന്ന ജെൻ സാക്കി എസ്എൻബിസി ചാനലിന്റെ ചുമതലയിൽ പ്രവേശിക്കും.

പുതിയ സെക്രട്ടറി ജീൻ പിയറി വൈറ്റ് ഹൗസ് ചരിത്രത്തിൽ പ്രസ് സെക്രട്ടറിയായി സ്ഥാനമേൽക്കുന്ന ആദ്യ കറുത്ത വർഗ്ഗക്കാരിയായിരിക്കും. മറ്റൊരു പ്രത്യേകതകൂടി പുതിയ സെക്രട്ടറിക്കുണ്ട്. 'ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യ ഗേ പേഴ്‌സൺ'.

രണ്ടു തവണ ഒബാമ പ്രസിഡന്റായി മത്സരിച്ചപ്പോഴും, 2020 ൽ ബൈഡൻ മത്സരിച്ചപ്പോഴും പ്രചാരണ രംഗത്ത് ജീൻ സുപ്രധാന പങ്കുവഹിച്ചിരുന്നു.  ഇപ്പോൾ വൈറ്റ് ഹൗസ് പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജീൻ പിയറി പുതിയ തസ്തികയിൽ തന്റെ ശബ്ദമായിരിക്കുമെന്ന് നോമിനേഷനുശേഷം നടത്തിയ പ്രസ്താവനയിൽ ബൈഡൻ  പറഞ്ഞു.

ഞാനും, ജിൽ ബൈഡനും വളരെ നാളുകളായി ജീൻ പിയറിയെ അടുത്തറിഞ്ഞതാണെന്നും അവനു വളരെ ബഹുമാനമാണെന്നും' ബൈഡൻ കൂട്ടിച്ചേർത്തു.

ബൈഡൻ അഡ്മിനിസ്ട്രേഷനിൽ നിന്നും പുറത്തുപോകുന്ന രണ്ടാമത്തെ പ്രസ് സെക്രട്ടറിയാണ് ജെൻസാക്കി. അടുത്തിടെ കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന സിമോൺസാന്റേഴ്സും രാജിവെച്ചു. എസ്എൻബിസി യിൽ ചേർന്നിരുന്നു.