രക്തം കട്ട പിടിക്കാനുള്ള സാധ്യതയുണ്ടെന്ന് തെളിഞ്ഞതിനാല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് യുഎസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മറ്റോതെങ്കിലും വാക്‌സിന്‍ ഉപയോഗിക്കാത്തതോ ഈ വാക്‌സിന്‍ തന്നെ ആവശ്യപ്പെടുന്നതോ ആയ മുതിര്‍ന്നവര്‍ക്ക് മാത്രമേ കുത്തിവെപ്പ് നല്‍കാവൂ എന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് വിഭാഗത്തിന്റെ നിര്‍ദേശം. ഇതിനു പകരം ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ഉപയോഗിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് വരെ ഈ വാക്‌സിന്‍ ഉപയോഗിച്ചതു മൂലം പാര്‍ശ്വഫലങ്ങളുണ്ടായ 60 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 9 കേസുകള്‍ ഗുരുതരമായിരുന്നു. 50 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് കുത്തിവയ്‌പെടുത്ത് രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടത്.