നയന്‍താര-വിഘ്‌നേഷ് വിവാഹം ജൂണ്‍ 9ന് തിരുപ്പതി ക്ഷേത്രത്തിലെന്ന് റിപ്പോര്‍ട്ട് 

By: 600002 On: May 7, 2022, 10:10 AM


ആറ് വര്‍ഷത്തെ പ്രണയത്തിനു ശേഷം തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഗ്‌നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂണ്‍ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 

വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാവുക. പിന്നീട് മാലിദ്വീപില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി വിരുന്നൊരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.