ലെത്ത്ബ്രിഡ്ജില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അജ്ഞാതനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു 

By: 600002 On: May 7, 2022, 9:58 AM

 

ലെത്ത്ബ്രിഡ്ജില്‍ വിദ്യാര്‍ത്ഥിയെ അജ്ഞാതന്‍ തട്ടിക്കൊട്ടുപോകാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഗില്‍ബര്‍ട്ട് പാറ്റേഴ്‌സണ്‍ സ്‌കൂളിനു സമീപം 20ൂപ സ്ട്രീറ്റിനും 12th അവന്യൂ എസിനും സമീപം നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ പിറകിലൂടെ വന്ന അജ്ഞാതന്‍ തട്ടിക്കൊട്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ലെത്ത്ബ്രിഡ്ജ് പോലീസ് സര്‍വീസ് അറിയിച്ചു. 

കുട്ടിയുടെ കഴുത്തിന് പിടിച്ച് ബലം പ്രയോഗിച്ച് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം വരുന്നത് കണ്ട് വിദ്യാര്‍ത്ഥിയെ ഉപേക്ഷിച്ച് അജ്ഞാതന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ  അടയാളങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊക്കേഷ്യന്‍ പുരുഷനാണ്. ഏകദേശം 178 സെന്റീമീറ്റര്‍ ഉയരം തോന്നിക്കുന്നയിയാള്‍ കറുത്ത ഹൂഡിയും സ്വെറ്റ്പാന്റ്‌സും കൈയുറകളും ധരിച്ചിരുന്നു. 

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എല്‍പിഎസുമായി 403-328-4444 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.