ഉദ്യോഗ സംവരണം: ഒരു സംസ്ഥാനത്തെ ജാതി സര്‍ട്ടിഫിക്കറ്റ് മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കാനാവില്ലെന്ന് സുപ്രീംകോടതി 

By: 600002 On: May 7, 2022, 6:45 AM

 

ഒരു സംസ്ഥാനത്ത് നിന്ന് ലഭിച്ച പിന്നാക്ക ജാതി സര്‍ട്ടിഫിക്കറ്റ് മറ്റൊരു സംസ്ഥാനത്ത് സംവരണത്തിലൂടെ ഉദ്യോഗം നേടാന്‍ ഉപയോഗിക്കാനാവില്ലെന്ന് സുപ്രീംകോടതി. കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ജഡ്ജിമാരായ അജയ് രസ്‌തോഗി, സി ടി രവികുമാര്‍, എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. 

കര്‍ണാടകയിലെ ഒബിസി സര്‍ട്ടിഫിക്കറ്റ് ഉള്ളയാള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അനുകൂല വിധി പറഞ്ഞിരുന്നു.