കൊല്ലം ജില്ലയില്‍ കുട്ടികളില്‍ തക്കാളി പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് 

By: 600002 On: May 7, 2022, 6:09 AM

 

കൊല്ലം ജില്ലയില്‍ തക്കാളിപ്പനി(hand,foot,mouth disease)  പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഇതുവരെ 82 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ കൂടി പരിഗണിച്ചാല്‍ ഇതിലും കൂടുമെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുന്നു. 

നെടുവത്തൂര്‍, അഞ്ചല്‍, ആര്യങ്കാവ് മേഖലകളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വീടുകളും അങ്കണ്‍വാടികളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും നല്‍കിയിട്ടുണ്ട്. 

പനി, ക്ഷീണം, കൈവെള്ളയിലും കാല്‍വെള്ളയിലും വായ്ക്കകത്തും കൈകാല്‍മുട്ടുകളുടെ ഭാഗത്തും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കന്‍പോക്‌സ് പോലെ പൊള്ളലുണ്ടാവുക എന്നിവയാണ് ലക്ഷണം.