മെട്രോ വാൻകൂവറിൽ ഗ്യാസ് വില റെക്കോർഡിലെത്തി

By: 600007 On: May 6, 2022, 8:12 PM

മെട്രോ വാൻകൂവറിൽ വെള്ളിയാഴ്ച  ഗ്യാസ് വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. പല ഗ്യാസ് സ്റ്റേഷനുകളിലും ഒരു ലിറ്റർ പെട്രോളിന് 216.9 സെന്റാണ് വില. മാർച്ചിലെ റെക്കോർഡ് വില  214.9 സെന്റായിരുന്നു. നിലവിൽ മെട്രോ വാൻകൂവറിലാണ് കാനഡയിലെ ഏറ്റവും ഉയർന്ന ഗ്യാസ് വിലയുള്ളതെന്നാണ് റിപ്പോർട്ടുകൾ. 

ഉക്രെയ്നിലെ റഷ്യൻ അധിനിവേശം, നിലവിലുള്ള വിതരണ പ്രശ്നങ്ങൾ, കാർബൺ നികുതി വർദ്ധനവ് എന്നിവയെല്ലാമാണ് ഗ്യാസ് വില കുതിച്ചുയരാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. കുതിച്ചുയരുന്ന ഗ്യാസ് വിലയിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് ഗവന്മെന്റ് പ്രഖ്യാപിച്ച 110 ഡോളർ റിബേറ്റ് ഈ മാസം മുതൽ ലഭ്യമായി തുടങ്ങും.