പക്ഷിപ്പനി: ആല്‍ബെര്‍ട്ടയില്‍ 900,000  കോഴികളെ കൊന്നൊടുക്കിയതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി 

By: 600002 On: May 6, 2022, 11:35 AM


പക്ഷിപ്പനി മൂലം ആല്‍ബെര്‍ട്ടയില്‍ ഏകദേശം 900,000 കോഴികളെ കൊന്നൊടുക്കിയതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി. അടുത്തുള്ള പ്രവിശ്യയേക്കാള്‍ ഇരട്ടിയാണിത്. 

അവസാനമായി അപ്‌ഡേറ്റ് ചെയ്തത് മുതല്‍ മൊത്തം 300,000 വര്‍ധന ഉണ്ടായി. 23 ഓളം ഫാമുകളില്‍ നിന്നുള്ള 425,000 കോഴികളെ രോഗം ബാധിച്ചതായി കണക്കാക്കപ്പെടുന്ന ഒന്റാരിയോയാണ് അടുത്ത് നില്‍ക്കുന്ന പ്രവിശ്യ. 

ഒരു കേസ് കണ്ടെത്തിക്കഴിഞ്ഞാല്‍ സിഎഫ്‌ഐഎ ആ ഫാമിന്റെ നിയന്ത്രണം ഏറ്റെടുക്കും. പിന്നീട് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം ഉപയോഗിച്ച് കോഴികളെ കൊന്നൊടുക്കുന്നു. കൊന്നൊടുക്കിയ ശരീരങ്ങള്‍ കമ്പോസ്റ്റ് ചെയ്യും. അത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഫാമുകളും ഉപകരണങ്ങളും അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യും.