പന്നിയുടെ ഹൃദയം സ്വീകരിച്ച് മരിച്ചയാളില്‍ മൃഗങ്ങളില്‍ കാണുന്ന വൈറസ് കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ 

By: 600002 On: May 6, 2022, 11:09 AM


പന്നിയില്‍ നിന്ന് ഹൃദയം സ്വീകരിച്ച് മരണമടഞ്ഞ ഡേവിഡ് ബെന്നറ്റിന്റെ ശരീരത്തില്‍ മൃഗങ്ങളില്‍ കാണുന്ന ഒരു തരം വൈറസ് കണ്ടെത്തിയതായി ഡോക്ടര്‍മാര്‍.  എന്നാല്‍, ഇതാണോ അദ്ദേഹത്തിന്റെ മരണത്തിനു കാരണമായത് എന്നതില്‍ വ്യക്തതയില്ല.

മേരിലന്‍ഡ് സര്‍വകലാശായിലെ ഡോക്ടര്‍മാരാണ് വൈറസ് കണ്ടെത്തിയത്. ഭാവിയില്‍ ഇങ്ങനെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നത് ആശങ്കയാണെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ഇത് പുതിയ തരം അസുഖങ്ങള്‍ക്കും വഴിതെളിക്കും.