ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം ഇന്ത്യയില്‍: ഡബ്ല്യുഎച്ച്ഒയുടെ കണക്ക് തള്ളി കേന്ദ്രം 

By: 600002 On: May 6, 2022, 10:46 AM


ലോകത്ത് ഏറ്റവുമധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. 2020, 2021 വര്‍ഷങ്ങളില്‍ 47 ലക്ഷത്തോളം പേര്‍ മരിച്ചെന്നാണ് ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുമായുള്ള പത്തിരട്ടിയോളമാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. 

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകളില്‍ 2021 വരെ 4.81 ലക്ഷം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഠനറിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, മരണസംഖ്യ തിട്ടപ്പെടുത്താന്‍ ഉപയോഗിച്ച മാത്തമാറ്റിക്കല്‍ മോഡലിംഗ് ശരിയല്ലെന്ന വാദവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. 

ലോകത്തുണ്ടായ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലായിരുന്നു.