മലയാളി കാർട്ടൂണിസ്റ്റ് ഹരിദാസ് തങ്കപ്പനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുമോദിച്ചു

By: 600084 On: May 6, 2022, 8:15 AM

പി പി ചെറിയാൻ, ഡാളസ്
 
ഡാളസ് :മെയ് 5നു കാർട്ടൂണിസ്റ്റ് ദിനമായി ലോകമെങ്ങും ആചരിക്കുമ്പോൾ ,അവരുടെ പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നതിന്റെയും ആദരിക്കുന്നതിന്റെയും ഭാഗമായി  അമേരിക്കയിലെ പ്രശസ്ത കാർട്ടൂണിസ്റ്റും മാധ്യമ പ്രവർത്തകനുമായ ശ്രീ ഹരിദാസ് തങ്കപ്പനെ(ഡാളസ്)ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുമോദിച്ചു. 
 
കഴിഞ്ഞ 15 വർഷങ്ങളായി കൈരളി മാസികയിൽ പരദൂഷണം ചേട്ടൻ എന്ന പക്തിയിൽ തുടർച്ചയായി കാർട്ടൂൺ പരമ്പര രചിച്ച് അമേരിക്കൻ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത കാർട്ടൂണിസ്റ്റ് ആണ് അദ്ദേഹം.  ശ്രീ. ഹരിദാസ് തങ്കപ്പൻ കാർട്ടൂൺ രംഗത്തും മാധ്യമ രംഗത്തും നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി അദ്ദേഹത്തിന്  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റിയുടെ അനുമോദനങ്ങളും ആശംസകളും അറിയികുന്നതായി ഐ പി സി എൻ റ്റി പ്രസിഡന്റ് സിജു വി ജോർജ് അറിയിച്ചു.