ഉക്രെയ്‌നില്‍ യുദ്ധം തുടരുന്നതിനിടെ റഷ്യന്‍ സേന ആണവ മിസൈലുകള്‍ പരീക്ഷിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. അണവശേഷിയുള്ള ഇസ്‌കന്തര്‍ ബാലിസ്റ്റിക് മിസൈലുകള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കരിങ്കടലിലെ സൈനികാഭ്യാസത്തിനിടെ പരീക്ഷിച്ചതെന്ന് റഷ്യ അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഉക്രെയ്‌നിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ 600 പോരാളികളെ വധിച്ചതായി റഷ്യ അവകാശപ്പെട്ടു. മധ്യ ഉക്രെയ്‌നിലെ കനട്ടോവോ വ്യോമത്താവളത്തിനു കനത്ത നാശം വരുത്തിയതായും മൈക്കലോവ് നഗരത്തിലെ ആയുധശാല തകര്‍ത്തതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.