ഇന്ത്യയില്‍ പ്രതിദിന കോവിഡ് വ്യാപനം കുറയുന്നതായി റിപ്പോര്‍ട്ട്

By: 600002 On: May 6, 2022, 7:46 AM


രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 3545 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പ്രതിദിന കൊവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. ഈമാസത്തോടെ കൊവിഡ് രോഗവ്യാപനം വലിയ കുറവ് ഉണ്ടാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചീകിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19688 ആണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറില്‍ 27 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനമാണ്. അതേസമയം സംസ്ഥാനങ്ങളുടെ കണക്കില്‍ ഡല്‍ഹി തന്നെയാണ് ഒന്നാമത്.