ഒന്റാരിയോയിലെ അറോറയില്‍ താമസിക്കുന്ന സഹോദരിമാരായ ജോര്‍ജിയ സ്‌ട്രോനാച്ചും ഡാനിയേല്‍ സ്‌ട്രോനാച്ചും വാട്ടര്‍ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ്. ഉപയോഗിക്കാത്ത വെള്ളത്തിന് 6,200 ഡോളറിനു മുകളിലാണ് ബില്ല് വന്നിരിക്കുന്നത്. ടോയ്‌ലറ്റില്‍ ഉണ്ടായ ലീക്കാണ് ഇത്രയും അധികം വാട്ടര്‍ ബില്ല് വരാന്‍ കാരണമെന്ന് കരുതുന്നതായി ഇവര്‍ പറയുന്നു.
ജനുവരിയില്‍ 3,864 ഡോളറായിരുന്നു വാട്ടര്‍ ബില്ല്. ഈ മാസം വാട്ടര്‍ ബില്ല് വന്നപ്പോള്‍ അവര്‍ ശരിക്കും ഞെട്ടി, 6,227 ഡോളര്‍. ആദ്യം ഇതിനെക്കുറിച്ച് അത്ര അറിയില്ലായിരുന്നുവെന്നും ബേസ്‌മെന്റിലെ ബാത്ത്‌റൂമില്‍ ലീക്ക് കാരണമാണ് ഇത്രയധികം ബില്ല് വന്നതെന്നുമാണ് കരുതുന്നതെന്നും ഡാനിയല്‍ പറയുന്നു. എന്നാല്‍ ബേസ്‌മെന്റ് തങ്ങള്‍ ഉപയോഗിക്കാറില്ലെന്നും അവര്‍ പറയുന്നു.
ചോര്‍ച്ചയുള്ള കാര്യം ഡിസംബര്‍ പകുതിയോടെ ജലവിഭവ വകുപ്പിനെ അറിയിച്ചിരുന്നുവെന്നും അവര്‍ വന്ന് പ്രശ്‌നം പരിഹരിച്ചപ്പോഴേക്കും മൂന്നാഴ്ച പിന്നിട്ടിരുന്നുവെന്നും ഡാനിയല്‍ പറയുന്നു. ഇനി ഇപ്പോള്‍ എന്തായാലും ഈ തുക തങ്ങള്‍ അടക്കുമെന്ന് ഡാനിയല്‍ സ്‌ട്രോനാച്ച് പറഞ്ഞു.