ദക്ഷിണ ആല്‍ബെര്‍ട്ടയില്‍ 744 മില്യണ്‍ ഡോളര്‍ തുക ചെലവഴിച്ച് നിര്‍മിക്കുന്ന സ്പ്രിംഗ്ബാങ്ക് ഓഫ്-സ്ട്രീം റിസര്‍വോയര്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2025 ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രീമിയര്‍ ജേസണ്‍ കെന്നി അറിയിച്ചു. 2013 ല്‍ ഉണ്ടായതുപോലെയുള്ള വെള്ളപ്പൊക്കത്തില്‍ നിന്ന് കാല്‍ഗരിയെയും ബോ, എല്‍ബോ നദീ തീരത്തുള്ള പ്രദേശങ്ങളെയും സംരക്ഷിക്കുകയാണ് റിസര്‍വോയര്‍ നിര്‍മാണം ലക്ഷ്യമിടുന്നത്. 2013 ല്‍ ഉണ്ടായ പ്രളയത്തില്‍ ആല്‍ബെര്‍ട്ടയില്‍ ഉടനീളം ഏകദേശം 5 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് കണക്കുകള്‍.
നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത് 2,200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രീമിയര്‍ പറഞ്ഞു. ഇത് മൊത്തം ടാക്‌സ്‌പെയര്‍ നിക്ഷേപത്തിന്റെ ഭാഗമാണ്. 744 മില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ 576 മില്യണ്‍ ഡോളര്‍ പ്രവിശ്യാ സര്‍ക്കാര്‍ മുഖേന ആല്‍ബെര്‍ട്ടയിലെ നികുതിദായകര്‍ നല്‍കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതില്‍ 473 മില്യണ്‍ ഡോളര്‍ ഈ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും കെന്നി അറിയിച്ചു.
വിന്‍സി ഇന്‍ഫ്രാസ്ട്രക്ചര്‍ കാനഡ ലിമിറ്റഡാണ് റിസര്‍വോയര്‍ നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.