ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിനു നവ നേതൃത്വം

By: 600088 On: May 5, 2022, 9:30 PM

വാർത്ത: രാജു തരകൻ

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ ഈ വർഷത്തെ ഭരണ സമതിയെ റിച്ചാർഡ്സൺ സിറ്റിയിൽ നടന്ന മീറ്റിംങ്ങിൽ തെരഞ്ഞെടുത്തു. നാഷണൽ വൈസ് ചെയർ പേഴ്സൺ മീന ചിറ്റലപ്പള്ളിയാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തതു്. പ്രസിഡന്റ് : വർഗ്ഗീസ് അലക്സാണ്ടർ ,വൈസ് പ്രസിഡന്റ് : വിത്സൻ തരകൻ,

 

സെക്രട്ടറി : ലിസാമ്മ സേവിയർ , ട്രഷർറർ : രാജൂ തരകൻ , അഡ്വൈവൈസറി ബോർഡ് ചെയർമാൻ : പി.സി. മാത്യൂ , ബോർഡ് മെമ്പർ : ദീപ്ക് കൈതപ്പുഴയെയും തിരഞ്ഞെടുത്തു. നാഷണൽ സെക്രടറി പ്രെഫസർ ജോയ് പല്ലാട്ട് മടം യോഗത്തിൽ സംബന്ധിച്ചിരുന്നു . മാധ്യമരംഗത്ത് താല്പര്യം ഉള്ളവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിലും പ്രസ്സ് ക്ലബ്ബ് പ്രാധാന്യം കൊടുക്കുന്നു . അതൊടെപ്പം പ്രസ് ക്ലബ്ബിന്റെ നാഷണൽ കമ്മറ്റിയിൽ പ്രവർത്തിക്കൂന്ന ജോയ് പല്ലാട്ട് മടം നേതൃത്വം കൊടുക്കുന്ന മലയാളം പഠന ക്ലാസ്സിനെ പ്രോത്സാഹിപ്പിയ്ക്കൂവാനും ഡാളസ് ചാപ്റ്റർ തീരുമാനിച്ചു.