നോവ സ്കോഷ്യയയിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി കൈവശമുള്ള നോൺ റെസിഡന്റ്സിന് നോൺ റസിഡന്റ് പ്രോപ്പർട്ടി ടാക്സ് ചുമത്താനുള്ള തീരുമാനം ഗവണ്മെന്റ് റദ്ദാക്കുന്നതായി പ്രീമിയർ ടിം ഹ്യൂസ്റ്റൺ വ്യാഴാഴ്ച അറിയിച്ചു. പ്രവിശ്യയിലെ ഭവന പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള ഭാഗമായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച നോൺ റെസിഡന്റ് പ്രോപ്പർട്ടി ടാക്‌സ് തിരികെ സ്കെയിൽ ചെയ്യുമെന്ന് പ്രീമിയർ രണ്ട് ദിവസത്തിന് മുൻപ് അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. പുതിയതായി നോവ സ്കോഷ്യയിൽ വരുന്നവർക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ ലഭ്യമാക്കുക എന്നതാണ് ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് പ്രീമിയർ വാർത്താക്കുറിപ്പിൽ പറഞ്ഞു.