ഗിന്നസ് വേൾഡ് റെക്കോർഡിൽ ടെക്‌സ്സസിൽ നിന്നുള്ള ഏറ്റവും ഉയരം കൂടിയ നായ

By: 600084 On: May 5, 2022, 4:41 PM

പി പി ചെറിയാൻ, ഡാളസ്. 

ഡെന്റൻ(ടെക്സാസ്) : ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ നായ എന്നുള്ള ബഹുമതിക്കു ടെക്സസിലെ ഡന്റനിൽ നിന്നുള്ള രണ്ടു വയസ്സുള്ള സിയസ് അർഹനായി.

മെയ്  6 ബുധനാഴ്ചയാണ് 1.046 മീറ്റർ ഉയരമുള്ള (മൂന്നടി 5.18 ഇഞ്ച്) നായയെ ഗിന്നസ് വേൾഡ് റെക്കാർഡിൽ  ഉൾപ്പെടുത്തിയതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

നായയുടെ ഉടമസ്ഥയും ഏറ്റവും അടുത്ത കൂട്ടുകാരിയുമായ ബ്രിട്ടണിയുടെ ആഗ്രഹമാണ് ഇതോടെ സഫലമായത്. ബ്രിട്ടണിയുടെ സഹോദരൻ ഗാരറ്റാണ് എട്ടാ‌ഴ്ച പ്രായമുള്ള ഗ്രേറ്റ് സിയൻ പപ്പിയെ സഹോദരിക്കു നൽകിയത്.

8 ആഴ്ചയിൽ തന്നെ അസാധാരണ ഉയരമുണ്ടായിരുന്ന പപ്പിയെ എങ്ങനെ വളർത്തുമെന്ന ആശങ്ക ബ്രിട്ടണിക്കുണ്ടായിരുന്നു. എന്നാൽ ചുരുങ്ങിയ സമയം കൊണ്ടു സിയസ് ബ്രിട്ടണിയുടെ കൂട്ടുകാരനായി മാറി.

സിയസിനു ബ്രിട്ടണിയുടെ സഹോദരൻ ഗാരറ്റുമായി സമീപ പ്രദേശങ്ങളിൽ ചുറ്റി സഞ്ചരിക്കുന്നതിനാണു കൂടുതൽ താൽപര്യ൦. ബ്രിട്ടണിയുടെ വീട്ടിലുള്ള ചെറിയ തരം ഓസ്ട്രേലിയൻ ഷെപ്പേർഡ് സഹോദരങ്ങളുമായാണു സിയസ് ചങ്ങാത്തം കൂടുന്നത്.

7 അടി 4 ഇഞ്ച് വലിപ്പമുള്ള ഇതേ പേരിലുള്ള നായ ആയിരുന്നു ഇതുവരെ ഗിന്നസ് വേൾഡ് റെക്കാർഡിൽ  ഉണ്ടായിരുന്നത്. മിഷിഗണിൽ നിന്നുള്ള ഈ നായ 2014 ൽ ചത്തുപോയിരുന്നു.