ട്വിന്‍ സൈസ് ബെഡിന് പാകമാകുന്ന മുറി; വാടക മാസം 750 ഡോളര്‍! ഡൗണ്‍ടൗണ്‍ വാന്‍കുവറില്‍ മുറി വാടകയ്ക്ക് എന്ന് പരസ്യം 

By: 600002 On: May 5, 2022, 12:06 PM

 

വാന്‍കുവറില്‍ താങ്ങാനാകുന്ന വിലയില്‍ വീടുകള്‍ വാടകയ്ക്ക് ആവശ്യമാണെന്നാണ് അടുത്തിടെ വരുന്ന പരസ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈയാഴ്ച പോസ്റ്റ് ചെയ്ത ക്രെയ്ഗ്‌സ് ലിസ്റ്റിന്റെ പരസ്യം തന്നെ അതിനുദാഹരണമാണ്. കോണ്ടോയിലെ ഒരു ചെറിയ മുറി ജൂണ്‍ 1ന് വാന്‍കുവറിലെ ഡൗണ്‍ടൗണില്‍ ലഭ്യമാണെന്ന് പരസ്യം പറയുന്നു. ട്വിന്‍-സൈസ് കിടക്കയ്ക്ക് പാകമാകുന്ന മുറിയുടെ വാടക ഏകദേശം 800ഡോളറാണ്. 

മുറി ചെറുതാണെങ്കിലും അപ്പാര്‍ട്ട്‌മെന്റ് വലുതാണെന്ന് പരസ്യത്തില്‍ വിശദീകരിക്കുന്നു. ബാക്കിയുള്ള കോണ്ടോ രണ്ട് റൂംമേറ്റുകള്‍ക്ക് പങ്കിടാം. ഇന്റര്‍നെറ്റും മറ്റ് യൂട്ടിലിറ്റികളും ഒഴികെ ഒരു മാസം 750 ഡോളറാണ് വാടക. ഗ്രാന്‍വില്ലെ സ്‌കൈട്രെയിന്‍ സ്‌റ്റേഷന് മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

ആവശ്യത്തിന് വീടുകള്‍ ഇല്ലാത്ത സ്ഥലത്ത് ഇതൊരു ടെറിഫിക് ലൊക്കേഷനാണെന്ന് യുബിസി സോഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ അസോസിയേറ്റ് പ്രൊഫസര്‍ ടോം ഡേവിഡോഫ് പറയുന്നു. വീടുകളുടെ ഉയര്‍ന്ന വാടക ആളുകളെ എന്ത് ത്യാഗവും ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നതിന്റെ സൂചകമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

പരസ്യങ്ങളില്‍ ഡൗണ്‍ടൗണ്‍ ഏരിയയില്‍ ഫര്‍ണിഷ് ചെയ്ത സൗകര്യങ്ങളോടു കൂടിയ മുറികള്‍ക്ക് 1,000 ഡോളറിനും 1,550 ഡോളറിനും ഇടയിലാണ് വാടകയെന്ന് കാണിക്കുന്നു. അതിനാല്‍ 750 ഡോളറുള്ള ഈ ചെറിയ മുറി ആളുകളെ ആകര്‍ഷിച്ചേക്കാമെന്ന പ്രതീക്ഷയിലാണ്.