പാക് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ഉപയോഗിച്ച 150 മീറ്റര്‍ തുരങ്കം കണ്ടെത്തി 

By: 600002 On: May 5, 2022, 11:12 AM

ജമ്മുകശ്മീരിലെ സാംബ പ്രദേശത്തിന് സമീപം ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാക് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ഉപയോഗിച്ചിരുന്ന 150 മീറ്റര്‍ തുരങ്കം കണ്ടെത്തി. ഈ പ്രദേശത്ത് രണ്ടാഴ്ച നീണ്ട ആന്റി ടണലിംഗ് അഭ്യാസത്തിനിടയിലാണ് ബിഎസ്എഫ് സൈനികര്‍ ഈ തുരങ്കം കണ്ടെത്തിയത്. തുരങ്കം പുതുതായി കുഴിച്ചതാണെന്ന് സൈനികര്‍ പറയുന്നു. 

തുരങ്കത്തിന്റെ പുറത്തേക്കുള്ള ഭാഗം ശക്തിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന 21 മണല്‍ ചാക്കുകളും കണ്ടെടുത്തു. വിശദമായ അന്വേഷണം നടത്തുമെന്ന് ബിഎസ്എഫ് അറിയിച്ചു. 

ഒന്നര വര്‍ഷത്തിനുള്ളില്‍ കണ്ടെത്തുന്ന അഞ്ചാമത്തെ തുരങ്കമാണിത്. പ്രദേശത്ത് കൂടുതല്‍ തുരങ്കങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും സൈന്യം  അറിയിച്ചു.