ആല്‍ബെര്‍ട്ടയിലെ ഏറ്റവും വലിയ ക്രെഡിറ്റ് യൂണിയന് ബാങ്ക് സെര്‍വിസ് ക്രെഡിറ്റ് യൂണിയന് ജീവനക്കാരെ പിരിച്ചുവിടുന്നു. ചൊവ്വാഴ്ച യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ബാങ്കിലുള്ള എത്ര ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കുമെന്ന് വ്യക്തമല്ല.
''ഖേദകരമെന്നു പറയട്ടെ, ഒരു ഓര്‍ഗനൈസേഷന്റെ മുഴുവന്‍ കഴിവുകളും തിരിച്ചറിയാന്‍ സ്റ്റാഫിംഗ് മാറ്റങ്ങള്‍ പലപ്പോഴും ആവശ്യമാണ്. സര്‍വിസ് ക്രെഡിറ്റ് യൂണിയന്റെ ഇന്നത്തെ അവസ്ഥ അതാണ്'' - 44 സെക്കന്‍ഡ് വരുന്ന വീഡിയോയില്‍ ചീഫ് ട്രാന്സ്ഫോര്മേഷന് ഓഫിസര്‍ മിഷേല്‍ ബെല്ലണ്ട് പറയുന്നു.
1938 മുതല്‍ സേവന പാരമ്പര്യമുള്ള സെര്‍വീസ് ക്രെഡിറ്റ് യൂണിയന് ആല്‍ബെര്‍ട്ടയില്‍ നൂറിലധികം സ്ഥലങ്ങളില്‍ സേവനം നല്‍കുന്നുണ്ട്.