ജൂണ്‍ 2 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് ഒന്റാരിയോ ഇപ്പോള്‍. റിട്ടുകള്‍ തയാറാക്കി ഔദ്യോഗികമായ പരിപാടികളുമായി തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളിലാണ് രാഷ്ട്രീയ നേതാക്കള്‍. അടുത്ത 28 ദിവസങ്ങള്‍ പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ത്ഥികളും വോട്ടു പിടിക്കാന്‍ പ്രവിശ്യയിലുടനീളം സഞ്ചരിക്കുകയും ഓരോരുത്തരുടെ വോട്ടും ഉറപ്പാക്കാന്‍ തങ്ങളുടെ വാദ്ഗാനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്ന തിരക്കിലായിരിക്കും. ഘടകക്ഷികളുമായുള്ള കൂടിക്കാഴ്ചകളും ഈ ദിവസങ്ങളില്‍ നടക്കും.
ഒന്റാരിയോ ഇലക്ഷനെക്കുറിച്ച് ചില കാര്യങ്ങള്‍
. റിട്ടുകള്‍ എന്താണ്?
പ്രീമിയര്‍ ലഫ്റ്റനന്റ് ഗവര്‍ണറെ സമീപിച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രവിശ്യാ പാര്‍ലമെന്റിനെ പിരിച്ചുവിടാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തവണ നടക്കുന്ന ഇലക്ഷന് വേണ്ടി ഒന്റാരിയോയിലെ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഡഗ് ഫോര്‍ഡ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ എലിസബത്ത് ഡൗഡ്സ്വെല്ലുമായി കൂടിക്കാഴ്ച നടത്തി ഔപചാരികമായ അഭ്യര്‍ത്ഥന നടത്തി. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഗ്രെഗ് എസ്സെന്‍സ ആവശ്യമായ എല്ലാ രേഖകളിലും ഒപ്പുവച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
. ഏതൊക്കെയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍?
നിലവില്‍ ഒന്റാരിയോയില്‍ നാല് രാഷ്ട്രീയ പാര്‍ട്ടികളാണ് ഉള്ളത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി(ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി), ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി, ലിബറല്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി.
ഒരു സര്‍ക്കാര്‍ രൂപീകൃതമാകുന്നതെങ്ങനെ?
പ്രവിശ്യയെ 124 റൈഡിംഗുകളായി തിരിച്ചിരിക്കുന്നു. അതിനാല്‍ ഭൂമിശാസ്ത്രത്തിലധിഷ്ഠിതമായ തെരഞ്ഞെടുപ്പ് സമ്പ്രദായമാണ്. ആ ഓരോ റൈഡിംഗിലെയും ഘടകകക്ഷികള്‍ അടുത്ത മാസം വോട്ട് രേഖപ്പെടുത്തുകയും ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് നിലവിലെ അല്ലെങ്കില്‍ പുതിയ പ്രീമിയറിനെ തിരഞ്ഞെടുക്കുകയും ചെയ്യും.
. ഒരു ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിക്ക് എത്ര സീറ്റുകള്‍ ആവശ്യമാണ്?
ഒന്റാരിയോ നിയമസഭയില്‍ 124 സീറ്റാണുള്ളത്. ഒരു പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കാന്‍ 63 സീറ്റുകള്‍ നേടേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഭരിക്കാന്‍ മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കാനുള്ള അവസരം മുന്‍നിര പാര്‍ട്ടിക്ക് നല്‍കുന്നു.
. വ്യക്തികള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് അല്ലെങ്കില്‍ ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമോ?
വ്യക്തികളുടെ ഇഷ്ടാനുസരണം ചെയ്യാം.
. നേതാവായി തുടരാന്‍ ഒരു പാര്‍ട്ടി നേതാവ് അവരുടെ സീറ്റ് നേടേണ്ടതുണ്ടോ?
ഇല്ല. തെരഞ്ഞെടുപ്പില്‍ തോറ്റ് കഴിഞ്ഞാലും പാര്‍ലമെന്ററി കാര്യങ്ങള്‍ നടത്താന്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരെയെങ്കിലും നേതാക്കള്‍ നിയോഗിക്കാറുണ്ട്.
പ്രതിപക്ഷ പാര്‍ട്ടിയുടെ സ്ഥാനം എന്താണ്?
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും വിമര്‍ശിക്കാനും ഉള്ള അധികാരം പ്രതിപക്ഷ പാര്‍ട്ടിക്കുണ്ട്.