കമലഹാസന്റെ 'വിക്രം' ഒടിടി-സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത് 125 കോടിക്ക്

By: 600002 On: May 5, 2022, 7:57 AM

കമലഹാസന്‍ നായകനാകുന്ന പുതിയ ചിത്രം 'വിക്ര' ത്തിന്റെ സാറ്റ്‌ലൈറ്റ്, ഒടിടി അവകാശം 125 കോടി രൂപയ്ക്ക് വിറ്റുപോയി. ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ ഒടിടി അവകാശം സ്വന്തമാക്കിയപ്പോള്‍ സ്റ്റാര്‍ ഗ്രൂപ്പ് സാറ്റ്‌ലൈറ്റ് സംപ്രേക്ഷണാവകാശം സ്വന്തമാക്കി. 

ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിരയാണ് കമലഹാസനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നത്. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം ജൂണ്‍ 3 ന് തിയേറ്ററുകളിലെത്തും.