പിയാനോ പഠിക്കാനെത്തിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ബീസിയിൽ 54 കാരനായ അധ്യാപകനെതിരെ കേസെടുത്തു

By: 600002 On: May 5, 2022, 7:40 AM

 

ബീസിയിലെ ഒക്കനാഗനില്‍ പിയാനോ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 54 കാരനെതിരെ പോലീസ് കേസെടുത്തു. സ്വകാര്യ പിയാനോ അധ്യാപകനായ നീല്‍ നെയ്ന്‍-നെയ്ന്‍ വോങിനെതിരെയാണ് കെലോന ആര്‍സിഎംപി കേസെടുത്തത്. ഇയാല്‍ മറ്റേതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമം കാണിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 

2021 ഫെബ്രുവരി മുതല്‍ ഇയാള്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ അന്വേഷിച്ചു വരികയാണ്. അന്വേഷണത്തിനൊടുവില്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് തെളിയുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. 

അധ്യാപകന്റെ വീട്ടിലെത്തിയായിരുന്നു വിദ്യാര്‍ത്ഥികള്‍ പിയാനോ പഠിച്ചിരുന്നത്. കുട്ടികളോടുള്ള പെരുമാറ്റവും അടുപ്പവും മൂലം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടായിരിക്കാമെന്നും അന്വേഷണത്തില്‍ സഹായകമാകുമെന്ന് കരുതിയാണ് അധ്യാപകന്റെ പേര് പുറത്തുവിട്ടതെന്നും പോലീസ് അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത വോങ്ങിനെ പിന്നീട് വ്യവസ്ഥകളോടെ വിട്ടയച്ചു. അടുത്ത ജൂണ്‍ 16 ന് വോങ് കോടതിയില്‍ ഹാജരാകണം.