ഏപ്രില്‍ മാസത്തില്‍ മോണ്‍ട്രിയലിലെ ഭവന വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 ശതമാനം കുറഞ്ഞതായി ക്യുബെക്ക് റിയല്‍ എസ്റ്റേറ്റ് ഓര്‍ഗനൈസേഷന്‍. 2017 നു ശേഷം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഏപ്രിലിലാണ്. കഴിഞ്ഞ മാസം മോണ്‍ട്രിയല്‍ ഏരിയയില്‍ 5,124 വീടുകളാണ് വിറ്റഴിച്ചതെന്ന് ക്യുബെക്ക് പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 6,164 ആയിരുന്നു.
സിംഗിള്‍ ഫാമിലി ഹോം വിഭാഗത്തിലാണ് മാന്ദ്യം ഏറ്റവും പ്രകടമായതെന്ന് നിരീക്ഷകര്‍ പറയുന്നു. ഈ ഏപ്രിലുമായി താരതമ്യപ്പെടുത്താവുന്ന വില്‍പ്പന നിരക്ക് 2014 ന് ശേഷം ഉണ്ടായിട്ടില്ല. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം കാലമാണിതെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
വില്‍പ്പനയില്‍ കുറവുണ്ടായിട്ടും, 2021 ഏപ്രിലില്‍ സിംഗിള്‍ ഫാമിലി വീടുകളുടെ ശരാശരി വില 16 ശതമാനം ഉയര്‍ന്ന് 580,000 ഡോളറായി. ഒരു കോണ്ടോയുടെ ശരാശരി വില വര്‍ഷം തോറും 15 ശതമാനം ഉയര്‍ന്ന് 410,000 ഡോളറിലെത്തിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.