ഒഐസിസി യു.എസ്.എ വെസ്റ്റേൺ റീജിയന് ശക്തമായ നേതൃത്വം; ഭാരവാഹികളെ പ്രഖ്യാപിച്ചു

By: 600084 On: May 5, 2022, 5:53 AM

 
പി പി ചെറിയാൻ, നാഷണൽ മീഡിയ കോർഡിനേറ്റർ, ഒഐസിസി
 
ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ വെസ്റ്റേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തോടെ ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പ്രഖ്യാപിച്ചു.
 
നോർത്തേൺ, സതേൺ റീജിയൺ ഭാരവാഹികളെ മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒഐസിസിയുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വെസ്റ്റേൺ, ഈസ്റ്റേൺ റീജിയനുകൾ കൂടി പുതുതായി രൂപീകരിക്കുന്നതിന്  നാഷണൽ കമ്മിറ്റി തീരുമാനിച്ചിരുന്നു. അധികം വൈകാതെ തന്നെ ഫ്ലോറിഡ, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഈസ്റ്റേൺ റീജിയൻ ഭാരവാഹികളെയും പ്രഖ്യാപിക്കുന്നതാണ്.  
 
വെസ്റ്റേൺ റീജിയനിൽ കാലിഫോർണിയ, അരിസോണ, നെവാഡ, വാഷിങ്ടൺ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു.
 
ചെയർമാൻ: ജോസഫ് ഔസോ (ലോസ് ആഞ്ചലസ്‌)  പ്രസിഡണ്ട് : ഇ.സാം ഉമ്മൻ ( ലോസ് ആഞ്ചലസ്‌) ജനറൽ സെക്രട്ടറി : രാജേഷ് മാത്യു (ഫീനിക്സ് ) ട്രഷറർ: ജെനു  മാത്യു (ഫീനിക്സ്)  
 
വൈസ് ചെയർമാന്മാർ: ഫിലിപ്പ് എബ്രഹാം ( ലോസ് ആഞ്ചലസ്‌), ജോൺസൺ  ചീക്കമ്പാറയിൽ (ലോസ് ആഞ്ചലസ്‌), ജോൺ ജോർജ് (ലോസ് ആഞ്ചലസ്‌) ബെന്നി സെബാസ്റ്റ്യൻ ( ലാസ് വെഗാസ്)  
 
വൈസ് പ്രസിഡന്റുമാർ: ലാജോ ലോന (ലോസ് ആഞ്ചലസ്‌) തോമസ് മത്തായി (ഫീനിക്സ്) സാറാമ്മ ടൈറ്റസ് (ഡൂഡു - സിയാറ്റിൽ)    
 
സെക്രട്ടറിമാർ : സാക് ഇടക്കര (ലോസ് ആഞ്ചലസ്‌), ബോബി ജോസ് (ഫീനിക്സ്) സജി ചേന്നോത്ത് (സാൻ ഫ്രാൻസിസ്‌കോ)      
 
ജോയിന്റ് ട്രഷറർ : തോമസ് കെ.സി ( ഫീനിക്സ്)
 
ചെയർ പേഴ്സൺസ്: സുജ ഔസോ, ലോസ് ആഞ്ചലസ്‌ (വനിതാ വിഭാഗം )
 
എക്സിക്യൂട്ടീവ് കമ്മിറ്റി : ഡോ. ഷൈനി ജോൺസൻ, മത്തായി ചാക്കോ, സജി കപ്പാട്ടിൽ ബിന്ദു ചാക്കോ, ഡോ. രശ്മി കപ്പാട്ടിൽ, റോയ് മാത്യു, ജോൺസൻ വി. ജോസഫ്, സാറ ജോർജ്, റോസമ്മ.ജെ. ജോസഫ്, തോമസ് വർഗീസ് (ബോബി)          
 
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും ആരംഭിക്കുന്നതിനും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാഷണൽ. സൗത്ത്, നോർത്ത്, വെസ്റ്റേൺ  റീജിയൻ കമ്മിറ്റികൾ രൂപീകരിക്കാൻ സഹായിച്ച എല്ലാ കോൺഗ്രസ് പ്രവർത്തകരെയും കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ അഭിനന്ദിച്ചു.
 
അമേരിക്കയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നൽകാൻ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റിയോടൊപ്പം വെസ്റ്റേൺ റീജിയൻ ഭാരവാഹികൾക്ക് കഴിയട്ടെയെന്നു ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് ആശംസിച്ചു. വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച്‌ ചാപ്റ്ററുകൾ രൂപീകരിക്കുന്നതിനും  
മെമ്പർഷിപ് ക്യാമ്പയിൻ സജീവമാക്കുന്നതിനും നാഷണൽ റീജിയണൽ ഭാരവാഹികൾക്ക് കഴിയട്ടെയെന്ന് ചെയർമാൻ ആശംസിച്ചു. ഇതുവരെ 41 രാജ്യങ്ങളിൽ ഒഐസിസി യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു സജീവമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ശങ്കരപ്പിള്ള പറഞ്ഞു.  
   
ഒഐസിസി യുഎസ്എ നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ നാഷണൽ കമ്മിറ്റിയ്ക്ക് വേണ്ടി പുതുതായി നിയമിക്കപ്പെട്ട വെസ്റ്റേൺ റീജിയൻ ഭാരവാഹികളെ അനുമോദിച്ചു.