മെയ് 14 മുതൽ ക്യൂബെക്കിൽ മാസ്‌ക് മാൻഡേറ്റ് നിർത്തലാക്കുന്നു 

By: 600007 On: May 4, 2022, 8:47 PM

മെയ് 14 മുതൽ ക്യൂബെക്കിൽ നിർബന്ധിത മാസ്‌ക് മാൻഡേറ്റ് നിർത്തലാക്കുന്നു. ക്യൂബെക്കിന്റെ ഇടക്കാല പബ്ലിക് ഹെൽത്ത്  ഡയറക്ടർ ഡോ. ലൂക്ക് ബോയിലുവാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. മാസ്ക് മാൻഡേറ്റ് മാറ്റുകയാണെങ്കിലും, ട്രാൻസിറ്റിലും ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളിലും ദീർഘകാല കെയർ ഹോമുകളിലും ആരോഗ്യ പരിരക്ഷ നൽകുന്ന മറ്റ് സ്ഥലങ്ങളിലും മാസ്ക് ധരിക്കേണ്ടതാണ്. എന്നാൽ സ്‌കൂൾ ബസുകളിൽ കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ല. 

കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളവർ സെൽഫ് ഐസൊലേഷൻ ചെയ്യേണ്ടതും പിന്നീട് പൊതു സ്ഥലങ്ങളിൽ പോകുമ്പോഴും സാമൂഹിക ഇടപെടലുകൾ നടത്തുമ്പോഴും അഞ്ച് ദിവസത്തേക്ക് മാസ്ക് ധരിക്കേണ്ടതുണ്ടെന്ന് ഡോ.ലൂക്ക് അറിയിച്ചു.  മാസ്ക് മാൻ ഡേറ്റ് മാറ്റുകയാണെങ്കിലും ആളുകൾ ജാഗ്രത പാലിക്കുകയും സ്വയം ഒറ്റപ്പെടുകയും രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ മാസ്ക് ധരിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ക്യുബെക്കിൽ കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.6 ശതമാനം ആണ്.