ഒന്റാരിയോയിലെ ഗ്യാസ് വില ഈ ആഴ്ച റെക്കോർഡ് നിലയിലെത്തും

By: 600007 On: May 4, 2022, 8:30 PM

ഒന്റാരിയോയിൽ ഗ്യാസിന്റെ ശരാശരി വില വെള്ളിയാഴ്ച റെക്കോർഡ് നിലയിലെത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഒന്റാരിയോയിലെ മിക്ക ഗ്യാസ് സ്റ്റേഷനുകളിലും ഒരു ലിറ്റർ പെട്രോളിന് ശരാശരി 190.9 സെന്റാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, വെള്ളിയാഴ്ചയോടെ ഒന്റാരിയോയിലെ പെട്രോൾ വില, ഒരു ലിറ്ററിന് 194.9 അല്ലെങ്കിൽ 195.9 സെൻറ് ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാൻകൂവറിൽ പല ഗ്യാസ് സ്റ്റേഷനുകളിലും ഇന്ന് ഗ്യാസ് വില 2 ഡോളറിന് മുകളിൽ കടന്നിട്ടുണ്ട്. 

വർഷാവസാനത്തോടെ റഷ്യൻ എണ്ണ വാങ്ങുന്നത് നിരോധിക്കാനുള്ള യൂറോപ്യൻ യൂണിയൻ തീരുമാനവും,  ചൈനയിലെ കോവിഡ് ലോക്ക്ഡൗൺ മൂലമുള്ള ഡിമാൻഡ് വർദ്ധനവുമെല്ലാമാണ് ഗ്യാസ് വില കൂടുന്നതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്. 

2021മെയ് മാസത്തെ അപേക്ഷിച്ച് കാനഡയിൽ മിക്ക സ്ഥലങ്ങളിലും ഗ്യാസ് വില ഏകദേശം 50 ശതമാനം ആണ് വർദ്ധിച്ചിട്ടുള്ളത്.