ട്രംപ് പിന്തുണച്ച സ്ഥാനാർഥിക്ക് ഒഹായൊ സെനറ്റ് പ്രൈമറിയിൽ വൻ വിജയം

By: 600084 On: May 4, 2022, 5:01 PM

News Written by, P.P Cherian, Dallas.

ഒഹായോ : ഒഹായോ യുഎസ് സെനറ്റ് സീറ്റിലേക്കു ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ മത്സരിച്ച ജെ. ഡി. വാൻസിന് (37) വൻ വിജയം.

മേയ് 3 ചൊവ്വാഴ്ച നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ശക്തരായ സ്ഥാനാർഥികളാണ് വാൻസിന്റെ മുമ്പിൽ പരാജയം സമ്മതിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്റെ സ്വാധീനത്തിന് ഒരു ഉലച്ചിലും തട്ടിയില്ല എന്നതാണ് ഒഹായോ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്.

ആരംഭത്തിൽ ട്രംപിന്റെ വിമർശകനായിരുന്ന വാൻസ്(37) പിന്നീട് ട്രംപിനെ അനുകൂലിക്കുകയായിരുന്നു.  കഴിഞ്ഞ മാസമാണു ട്രംപ് വാൻസിനെ ഒഹായൊ സെനറ്റ് സീറ്റിലേക്ക് എൻഡോഴ്സ് ചെയ്തത്.

വാൻസിനെ മാർജോരി ടെയലർ ഗ്രീനം പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഒഹായോ ഡമോക്രാറ്റ് പ്രൈമറിയിൽ റ്റിം റയൽ ത്രികോണ മത്സരത്തിൽ ഒഹായോ സെനറ്റ് സീറ്റിലേക്കു മത്സരിക്കുന്നതിനുള്ള യോഗ്യത നേടി. പൊതുതിരഞ്ഞെടുപ്പിൽ (മിഡ്‌ടേം) റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെ. ഡി. വാൻസും റ്റിം റയനുമായിരിക്കും  ഏറ്റുമുട്ടുക. ഇന്ത്യൻ അമേരിക്കൻ ഉഷ ചിലകുറിയാണു ജെ.ഡി. വാൻസിന്റെ ഭാര്യ.