കാണാതായ കറക്‌ഷൻ ഓഫിസറെ കണ്ടെത്തുന്നതിന് അറസ്റ്റ് വാറന്റ്, 10000 ഡോളർ പ്രതിഫലം

By: 600084 On: May 4, 2022, 3:31 PM

News Written by, P.P Cherian, Dallas.

അലബാമ : കഴിഞ്ഞ വെള്ളിയാഴ്ച്ച  അലബാമ ലോഡർ ഡെയ്‍ൽ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ നിന്നു കാണാതായ അസി. ഡയറക്ടർ ഓഫ് കറക്‌ഷൻസ് വിക്കി വൈറ്റിനെ കണ്ടെത്തുന്നതിനു പൊലിസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10,000 ഡോളർ പ്രതിഫലവും വാഗ്ദാനം ചെയ്തു.

ഡിറ്റൻഷൻ സെന്ററിൽ നിന്നു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ക്രിമിനൽ കേയ്സി വൈറ്റിനെ കോടതിയിലേക്കെന്നു പറഞ്ഞു പെട്രോൾ കാറിൽ കയറ്റികൊണ്ടുപോയത് നിലവിലുള്ള പോളസിക്ക് എതിരാണെന്നും, ഇത്തരം ക്രിമിനൽ സ്വഭാവമുള്ളവരെ കോടതിയിലേക്കു കൊണ്ടുപോകുമ്പോൾ രണ്ടുപേർ കൂടെ ഉണ്ടാകണമെന്നും കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

മാത്രമല്ല കോടതിയിൽ കെയ്സിനെ ഹാജരാക്കുന്നതിനും മെന്റൽ ഇവാലുവേഷനുമാണെന്നു വിക്കി വൈറ്റ് പറഞ്ഞതു കള്ളമായിരുന്നുവെന്നു കണ്ടെത്തിയതാണ് ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായും, മനപൂർവ്വം ജയിലിൽ നിന്നും പ്രതിയെ രക്ഷപ്പെടുത്തിയതു മറ്റൊന്നായുമാണ് ഇവർക്കെതിരെ അറസ്റ്റ് വാറന്റിനുള്ള കാരണങ്ങൾ.

വിശദ അന്വേഷണത്തിൽ ഡിറ്റൻഷൻ ഓഫിസർ പ്രതി കേയ്സ് വൈറ്റുമായി പ്രത്യേക ബന്ധം സ്ഥാപിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വിക്കിവൈറ്റിന്റെ ജീവൻ അപകടത്തിലാകുമോ എന്ന ആശങ്കയിലും നിലനിൽക്കുന്നു.