ആല്‍ബെര്‍ട്ടയില്‍ ആംബുലന്‍സ് സേവനത്തിനും മറ്റ് പാരാമെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരില്ലാത്തതിനാല്‍ ആശുപത്രിയിലെത്തിക്കാനുള്ള രോഗികള്‍ വലയുന്നതായി റിപ്പോര്‍ട്ട്. ചെറിയ കമ്യൂണിറ്റികളിലെ ചില ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനടക്കം ഈ പ്രശ്നം നിര്‍ബന്ധിതരാക്കുന്നു. ഇത് ആരോഗ്യ-പരിപാലന സംവിധാനത്തിലുടനീളം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രസവം പോലുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്ക് ആംബുലന്‍സ് സൗകര്യം കുറയുന്നതും പ്രതിസന്ധിയിലാക്കുകയാണ്.
പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ എണ്ണം കുറവാണെന്നും ആംബുലന്‍സുകളുടെയും മറ്റും ആവശ്യക്കാരുടെ കോളുകല്‍ കൂടി വരികയാണെന്നും ഇത് നിലനിര്‍ത്താനുള്ള ശ്രമത്തിലാണെന്നും ഹെല്‍ത്ത് സയന്‍സസ് അസോസിയേഷന് ഓഫ് ആല്‍ബെര്‍ട്ട പറയുന്നു.