കാല്‍ഗരിയിലെ ജോബിന്‍ദീപ് സിംഗ് എന്ന യുവാവിനെ ഭാഗ്യം തേടിയിരിക്കുകയാണ്. സ്‌ക്രാച്ച് ലോട്ടറി ടിക്കറ്റില്‍ നിന്നും 250,000 ഡോളര്‍ നേടിയിരിക്കുകയാണ് ജോബിന്‍ദീപ്. 2021 ഡിസംബര്‍ 17ന് 26th അവന്യു എന്‍.ഇയിലെ 3700 ബ്ലോക്കിലെ സര്‍ക്കിള്‍ കെയില്‍ നിന്നാണ് ടിക്കറ്റെടുത്തത്. ഇന്‍സ്റ്റന്റ് സ്‌ക്രാച്ച് ടിക്കറ്റായ സിങ്ങ് (Zing) ആണ് എടുത്തത്.
താന്‍ ആദ്യമായാണ് സിങ്ങ് ടിക്കറ്റ് എടുക്കുന്നതെന്നും താനൊരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയായതിനാല്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള ആവശ്യങ്ങള്‍ക്കായാണ് ഈ പണം ചെലവഴിക്കാന്‍ പദ്ധതിയിടുന്നതെന്നും ജോബിന്‍ദീപ് സിംഗ് പറയുന്നു.