റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് കൂട്ടി. അടിസ്ഥാന വായ്പാ നിരക്ക് റിപ്പോ 0.40 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി. നാണ്യപെരുപ്പം കൂടിയത് കണക്കിലെടുത്താണ് മോണിറ്ററി പോളിസി സമിതിയുടെ തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വര്‍ധന.
രണ്ട് വര്‍ഷത്തിനു ശേഷമാണ് റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തുന്നത്. 2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുകയായിരുന്നു. ഭൗമ രാഷ്ട്രീയ സംഘര്‍ഷം, അസംസ്കൃത എണ്ണവിലയിലെ കുതിപ്പ് തുടങ്ങിയവ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സ്വാധീനിച്ചെന്നും ശക്തികാന്ത ദാസ് പറയുന്നു. യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തലിനെ അനുകൂലിച്ചു.