ആല്‍ബെര്‍ട്ടയിലെ മൂന്ന് കമ്യൂണിറ്റികളില്‍ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചതായി കനേഡിയന്‍ ഫുഡ് ഇന്സ്പെക്ഷന് ഏജന്‍സി അറിയിച്ചു. ഞായറാഴ്ച കൗണ്ടി ഓഫ് ടു ഹില്‍സിലെ ചെറിയ ഫാമിലെ കോഴിക്കൂട്ടങ്ങളിലാണ് H5N1 വൈറസ് ബാധ കണ്ടെത്തിയത്. വെയ്ന്റൈറ്റ്, ലെത്ത്ബ്രിഡ്ജ് കൗണ്ടിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗബാധിതരായ പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്താത്തവര്‍ക്ക് വൈറസ് ഒരു പൊതുആരോഗ്യ പ്രശ്നമല്ലെന്ന് ഏജന്‍സി പറഞ്ഞു. പക്ഷിപ്പനിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഏജന്‍സി വ്യക്തമാക്കി.