വിമാനയാത്രാ നിരക്ക് വര്‍ധന പ്രവാസികളെ സാരമായി ബാധിക്കും: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

By: 600002 On: May 4, 2022, 8:12 AM


വിമാന യാത്രാ നിരക്ക് വര്‍ധനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരക്ക് വര്‍ധന പ്രവാസികളെ സാരമായി ബാധിക്കുന്നെന്ന് മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ പ്രവാസി മലയാളികള്‍ നാട്ടില്‍ എത്തുന്ന സമയത്താണ് വിമാന ടിക്കറ്റ് ചാര്‍ജ് കൂട്ടിയത്.കേന്ദ്ര സര്‍ക്കാരും സിവില്‍ വ്യോമ മന്ത്രാലയവും നല്‍കിയ അനുമതിയുടെ ബലത്തിലാണ് പ്രവാസികളെ വലയ്ക്കുന്ന വര്‍ധന വരുത്തിയിട്ടുള്ളത്.