ടൊറന്റോയില്‍ കുപ്പത്തൊട്ടിയില്‍ നിന്ന് കണ്ടെടുത്ത മനുഷ്യാവശിഷ്ടങ്ങള്‍ കുട്ടിയുടേതെന്ന് സൂചന: പോലീസ് അന്വേഷണം ആരംഭിച്ചു

By: 600002 On: May 4, 2022, 7:19 AM

 

കഴിഞ്ഞ ദിവസം ടൊറന്റോയിലെ റോസ് ഡെയ്‌ലില്‍ കണ്‍സ്ട്രക്ഷന്‍ ഡംബ്‌സ്റ്ററില്‍(കുപ്പത്തൊട്ടി) കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ഒരു കുട്ടിയുടേതായിരിക്കാമെന്ന് കരുതുന്നതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ചയാണ് കാസില്‍ ഫ്രാങ്ക് റോഡിലും ഡെയ്ല്‍ അവന്യൂ ഏരിയയിലും വൈകിട്ട് 4.45 ഓടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു വീടിന്റെ ഇടവഴിയില്‍ സ്ഥാപിച്ചിരുന്ന കുപ്പത്തൊട്ടിയിലാണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മാസങ്ങളായി വീട് അടഞ്ഞുകിടക്കുകയാണെന്ന് സമീപവാസികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സാഹചര്യങ്ങള്‍ സംശയാസ്പദമാണെന്നും പോലീസ് പറഞ്ഞു. കൊലപാതകം, കാണാതാകല്‍ എന്നിവയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 416-808-5300 എന്ന നമ്പറില്‍ പോലീസുമായി ബന്ധപ്പെടേണ്ടതാണെന്നും പോലീസ് അറിയിച്ചു.