ഏപ്രിലിൽ വാൻകൂവറിൽ വീട് വിൽപ്പന കുറഞ്ഞതായി റിയൽ എസ്റ്റേറ്റ് ബോർഡ്

By: 600007 On: May 3, 2022, 9:50 PM

 

 

വാൻകൂവർ മേഖലയിലെ ഭവന വിൽപ്പന ഏപ്രിലിൽ കുറഞ്ഞതായി ഗ്രേറ്റർ വാൻകൂവർ റിയൽ എസ്റ്റേറ്റ് ബോർഡ്. 2022 ഏപ്രിലിൽ 3,232 വീടുകളുടെ വിൽപ്പനയാണ് നടന്നത്.  2021 ഏപ്രിലിൽ ഇത് 4,908 ആയിരുന്നു.  ഏപ്രിലിൽ മെട്രോ വാൻകൂവറിലെ മൾട്ടിപ്പിൾ ലിസ്റ്റിംഗ് സർവീസിൽ  6,107 ഡിറ്റാച്ച്ഡ്, അറ്റാച്ച്ഡ്, അപ്പാർട്ട്മെന്റ് പ്രോപ്പർട്ടികളാണ് വിൽപ്പനയ്‌ക്കായി ലിസ്റ്റ് ചെയ്തിരുന്നത്.  2021 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോൾ 23.1 കുറവാണിതെന്ന്  റിയൽ എസ്റ്റേറ്റ് ബോർഡ് പറയുന്നു. 1,374,500 ഡോളറാണ്  മെട്രോ വാൻകൂവറിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ നിലവിലത്തെ എം.എൽ.എസ്  ഹോം പ്രൈസ് ഇൻഡക്സ് കോമ്പോസിറ്റ് ബെഞ്ച്മാർക്ക് വില.