ടൊറന്റോയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത: എൻവയോൺമെന്റ് കാനഡ

By: 600007 On: May 3, 2022, 9:03 PM

ടൊറന്റോയിൽ ചൊവ്വാഴ്ച് വൈകിട്ട് മുതൽ കനത്ത കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി എൻവയോൺമെന്റ് കാനഡ. ബുധനാഴ്ച രാവിലെയോടെ ടൊറന്റോയിൽ 30 മില്ലിമീറ്റർ വരെ മഴയും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. കനത്ത മഴമൂലം യാത്ര തടസങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകരുതലെടുക്കണമെന്ന് വാഹനമോടിക്കുന്നവരോട് എൻവയോൺമെന്റ് കാനഡ അറിയിച്ചു.